കുഞ്ഞിപ്പള്ളിയിൽ ഇരുപതിനായിരം ലിറ്റർ മണ്ണെണ്ണ പിടികൂടി

news image
Jan 3, 2025, 10:57 am GMT+0000 payyolionline.in

കൊയിലാണ്ടി: ജിഎസ്ടി എൻഫോഴ്സ് ഫോഴ്സ് മെന്റ് സ്ക്വാഡ് കുഞ്ഞിപ്പള്ളിയിൽ ഇന്നു പുലർച്ചെനടത്തിയ പരിശോധനയിൽ മണ്ണെണ്ണ പിടികൂടി. ജി.എസ്‌ടി നിയമപ്രകാരമുള്ള യാതൊരു രേഖകളുമില്ലാതെ ടാങ്കർ ലോറിയിൽ കൊണ്ടുവരികയായിരുന്ന 20000 ലിറ്റർ വെള്ള മണ്ണെണ്ണ യാണ്കൊയിലാണ്ടി ജി. എസ് .ടി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കുഞ്ഞിപ്പള്ളിയിൽ നടത്തിയ  റെയ്ഡില്‍ പിടികൂടിത്.

ജി.എസ് ടി എൻഫോഴ്സ്മെൻറ് വിഭാഗം ജോ കമ്മീഷണർ, ഡെപ്യൂട്ടികമ്മീഷണർ എന്നിവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ജി .വി .പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ.കെ. ശിവദാസൻ, , വി.ജെ,റിൻസ്, ജെ..ബിജു, കെ.പി. രാജേഷ് സി.ബിനു , പി.ജിതിൻ ബാബു, , കെ ലതീഷ്, അസി. ഓഫീസർമാരായപി.കെ. നിജാസ്, , കെ.ബിനേഷ് ,പി.വി.സുകുമാരൻ എന്നിവരടങ്ങിയ സ്ക്വാഡാണ് കുഞ്ഞിപ്പള്ളിയിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്ക് കർണ്ണാടക രജിസ്ട്രേഷനിലുള്ള ടാങ്കർ ലോറി പിടികൂടിയത്.

കേരളത്തിലെക്ക് വ്യാപകമായി ടാങ്കർലോറിയിൽ വെള്ള മണ്ണെണ്ണ കടത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മറ്റൊരു ടാങ്കർ ലോറിയും മണ്ണെണ്ണയുമായി തളിപ്പറമ്പിൽ വെച്ച് പിടികൂടിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe