കീഴ്പ്പയ്യൂരിൽ മഹല്ല് സംഗമവും മദ്രസ കെട്ടിടോൽഘാടനവും നടത്തി

news image
Oct 10, 2023, 1:59 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.കെ അമ്മദ് ഹാജി നഗറിൽ മഹല്ല് സംഗമവും, പുതുതായി നിർമ്മിച്ച മദ്രസ കെട്ടിടത്തിൻ്റെ ഉൽഘാടനവും നടത്തി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങൾ പാലേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മഹല്ലിൻ്റെ സ്വപ്ന പദ്ധതിയായ തിലാവ എജ്യു സെൻ്ററിൻ്റെ ലോഞ്ചിങ്ങും, മദ്രസകളിൽ ഏറ്റവും കൂടുതൽ ഹാജർ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി യു.എ.ഇ-കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റി ഏർപ്പെടുത്തിയ ക്യാഷ് അവാർഡിൻ്റെയും മൊമെൻ്റോകളുടെയും വിതരണവും സയ്യിദ് അലി തങ്ങൾ നിർവ്വഹിച്ചു.

കീഴ്പയ്യൂർ മുഹ്യ്യിൽ ഇസ് ലാം മദ്രസയുടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉൽഘാടനം എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങൾ പാലേരി നിർവ്വഹിക്കുന്നു.

സയ്യിദ് ഹാഫിസ് മുഹമ്മദ് ജിഫ്രി റഹ്മാനി മദ്ഹുറസൂൽ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് കെ.കെ പോക്കർ ഹാജി അദ്ധ്യക്ഷനായി.മുദരിസ് മെഹ്ബൂബലി അശ്അരി, ഖാസി.കെ നിസാർ റഹ്മാനി എന്നിവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ.പി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും കെ.കെ അമ്മദ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe