കീഴൂർ നായനാർ മിനി സ്റ്റേഡിയത്തിൽ 15 ാം ഡിവിഷൻ കുടുംബശ്രീ അംഗങ്ങൾ ഇനിമുതൽ എല്ലാ ദിവസവും രാത്രിയിൽ രംഗത്ത്

news image
Apr 17, 2025, 4:20 pm GMT+0000 payyolionline.in

പയ്യോളി: ‘ലഹരി ഞങ്ങൾക്ക് വേണ്ട, കുടുംബമാണ് നമ്മുടെ ലഹരി’ ലഹരിക്കെതിരെ കീഴൂർ നായനാർ മിനി സ്റ്റേഡിയത്തിൽ 15-ാം ഡിവിഷൻ കുടുംബശ്രീ അംഗങ്ങൾ ഇനി മുതൽ എല്ലാ ദിവസവും രാത്രി കാലങ്ങളിൽ നിരീക്ഷണത്തിന് ഇറങ്ങും.

കീഴൂരിൽ ചേർന്ന കുടുംബശ്രീ യോഗത്തിൽ എ ഡി എസ് പ്രസിഡണ്ട് ഇന്ദിര അധ്യക്ഷ വഹിച്ചു. 15-ാംഡിവിഷൻ കൗൺസിലർ സിജിന മോഹൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ പ്രിത ആശംസയും, എൻ.കെ. റിത്ത സ്വാഗതവും, ശ്രീകല നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe