കൊയിലാണ്ടി: കീഴരിയൂരിൽ തീപിടിത്തത്തിൽ വെളിച്ചെണ്ണ മിൽ കത്തി നശിച്ചു. ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം, പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പാലാഴി അബ്ദുൾ സലാമിൻ്റെ ഉടമസ്ഥതയിലുള്ള പാലായി വെളിച്ചെണ്ണമില്ലാണ് കത്തിനശിച്ചത്. പേരാമ്പ്രയിൽ നിന്നും, കൊയിലാണ്ടിയിൽ നിന്നും അഞ്ച് അഗ്നി രക്ഷായൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
കെട്ടിടം പൊളിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20 ലക്ഷം രൂപയുടെ വെളിച്ചെണ്ണയും, കൊപ്രയും, 30 ലക്ഷത്തോളം രൂപയുടെ മെഷിനറി ഉപകരണങ്ങളും പുർണ്ണമായും കത്തിനശിച്ചു. ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചാണ് ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലിൽ കൂട്ടിയിട്ടിരുന്ന കൊപ്ര ചാക്കിൽ നിന്നാണ് തീ പിടിച്ചതാണെന്ന് പ്രാഥമിക നിഗമനം.