കിഴൂർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

news image
Sep 27, 2025, 10:26 am GMT+0000 payyolionline.in

പയ്യോളി  : കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഭക്തിപൂർവ്വം നടത്തും. ക്ഷേത്രം തന്ത്രി ശ്രീ അരുൺ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

സെപ്തംബർ 30, ചൊവ്വ – ദുർഗ്ഗാഷ്ടമി
വൈകുന്നേരം 4 മണിക്ക് നടതുറക്കൽ, 5 മണിക്ക് ഗുളികൻ കലശം, പന്തംകുത്തൽ, 5.30-ന് സർവ്വ ഐശ്വര്യ പൂജയും ഗ്രന്ഥവെപ്പ് പൂജയും, 6 മണിക്ക് ദീപാരാധന പൂജയും നടക്കും.

ഒക്ടോബർ 1, ബുധൻ – മഹാനവമി
കാലത്ത് 5.30-ന് നടതുറക്കൽ, 6 മണി മുതൽ അഖണ്ഡനാമജപം, തുടർന്ന് വിശേഷാൽ പൂജ, 8 മണിക്ക് ഭഗവതി പൂജയും ഗ്രന്ഥപൂജയും. വൈകുന്നേരം 6 മണിക്ക് ദീപാരാധന പൂജ.

ഒക്ടോബർ 2, വ്യാഴം – വിജയദശമി
കാലത്ത് 5.30-ന് നടതുറക്കൽ, തുടർന്ന് വിശേഷാൽ പൂജ, എഴുത്തിനിരുത്തൽ, ഗ്രന്ഥം എടുക്കൽ, വാഹനപൂജ എന്നിവ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe