കിച്ചൻ സിങ്കിൽ പാറ്റകളുടെ സമ്മേളനമുണ്ടോ? നിഷ്പ്രയാസം തുരത്താം; ഈ ട്രിക്ക് പ്രയോഗിക്കൂ

news image
Jul 25, 2025, 6:20 am GMT+0000 payyolionline.in

ഏത് സ്ഥലവും പാറ്റകൾ വീടാക്കി മാറ്റും. എന്നാൽ നനവുള്ള ഇടങ്ങളോട് അവയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. ഡ്രെയിനേജുകൾ പാറ്റകളുടെ വിഹാരകേന്ദ്രമാണ്. ഈർപ്പം, ഇരുട്ട്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാന കാരണം. ഡ്രെയിനേജുകളിൽ നിന്നും പാറ്റകളെ അകറ്റാൻ ഒഴിവാക്കാനും ചില മാർഗങ്ങളുണ്ട്.

കയറിക്കൂടാ വഴി ഒരുക്കാതിരിക്കാം

* ഡ്രെയിനിനുള്ളിലേക്ക് കയറാനുള്ള എല്ലാ പഴുതുകളും അടയ്ക്കുക എന്നതാണ് പാറ്റ ശല്യം കുറയ്ക്കാനുള്ള ആദ്യ മാർഗം. ഡ്രെയിനിനുള്ളിൽ എവിടെയെങ്കിലും പൊട്ടലുകളുണ്ടോ എന്നറിയാൻ ഫ്ലാഷ് ലൈറ്റ് ഉള്ളിലേക്ക് അടിച്ച് പരിശോധിച്ചു നോക്കാം. വിള്ളലുകളോ വിടവുകളോ ഉള്ളതായി കണ്ടെത്തിയാൽ ആ ഭാഗം ഉടൻ തന്നെ സീൽ ചെയ്യാൻ ശ്രദ്ധിക്കുക.

* ടാപ്പ് ഏതെങ്കിലും വിധത്തിൽ ചോരുന്നുണ്ടെങ്കിൽ അത് എത്രയും വേഗം നന്നാക്കണം. അൽപാൽപമായി വെള്ളം വീണുണ്ടാകുന്ന വെള്ളക്കെട്ടുകൾ പാറ്റകളെ വേഗത്തിൽ ആകർഷിക്കും. ഡ്രെയിനേജ് പൈപ്പുകൾക്ക് ചുറ്റുമുള്ള വിള്ളലുകളും ദ്വാരങ്ങളും കോൾക്ക്, പ്ലാസ്റ്റർ അല്ലെങ്കിൽ സിമന്റ് ഉപയോഗിച്ച് അടയ്ക്കുക.

* സിങ്കിന്റെ അടിഭാഗത്ത് പൈപ്പുമായി ചേരുന്ന സ്ഥലത്ത് വിടവുകളുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിടവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സിലിക്കൺ സീലന്റോ യുറീഥെയ്ൻ ഫോമോ ഉപയോഗിച്ച്  അടയ്ക്കുക.

കടന്നുകൂടിയ പാറ്റകളെ ഇല്ലാതാക്കാനുള്ള മാഗങ്

ഡ്രെയിനിനുള്ളിൽ ബ്ലീച്ച് ഒഴിച്ച് പാറ്റ ശല്യം ഒഴിവാക്കുന്നതാണ് പൊതുരീതി. എന്നാൽ അടിക്കടി ഈ മാർഗ്ഗം പരീക്ഷിച്ചാൽ കാലക്രമേണ പ്ലമിങ്ങിന് ദോഷം വരാൻ സാധ്യതയുണ്ട്. ബേക്കിങ് സോഡയും വിനാഗിരിയും കലർത്തിയ ലായനി ഡ്രെയ്നേജിൽ ഒഴിക്കുന്നത് താൽക്കാലികമായി ഫലം ചെയ്യും.

എന്നാൽ പാറ്റകളുടെ ശല്യം പൂർണമായി നീക്കം ചെയ്യുന്നതിന് ഇവയൊന്നും പോരാതെ വരും. ഈ അവസരങ്ങളിൽ ഡ്രെയിനുകളിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇൻസെക്ടിസൈഡ് സ്പ്രേകൾ വാങ്ങി ഉപയോഗിക്കാം.

ബോറിക് ആസിഡ് പൗഡർ ഉപയോഗിക്കുന്നതാണ് മറ്റൊരു മാർഗം. സിങ്കിന്റെ അടിഭാഗത്തും സിങ്കും കൗണ്ടർടോപ്പുമായി ചേർന്നുവരുന്ന ഭാഗങ്ങളിലും വിടവുകൾക്ക് സമീപവും രാത്രി സമയത്ത് ബോറിക് ആസിഡ് പൊടി വിതറാം. ഇതിന് മുകളിലൂടെ നടക്കുന്ന പാറ്റകൾ അധികനേരം അതിജീവിക്കില്ല. കുട്ടികളോ വളർത്തു മൃഗങ്ങളോ സമീപം പോകുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഈ മാർഗം പരീക്ഷിക്കുക. സിങ്കും ഡ്രെയിനും പൂർണമായി ഉണങ്ങിയിരിക്കുന്ന അവസരത്തിൽ ഉപയോഗിക്കുമ്പോഴാണ് ഇത് മികച്ച ഫലം ചെയ്യുന്നത്.

പാറ്റകളെ അകറ്റിനിത്താ ചെയ്യാവുന്നത്

* ഭക്ഷണാവശിഷ്ടങ്ങൾ എടുത്തുവയ്ക്കുന്ന കാനുകൾ ഡ്രെയിനേജുകൾക്ക് സമീപത്തു നിന്നുംമാറ്റി മാത്രം വയ്ക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ ഭക്ഷണമാലിന്യങ്ങൾ നീക്കം ചെയ്യുകയും വേണം.

* ഡ്രെയിനേജിന്റെ മുകൾഭാഗം രാത്രിയിൽ തുറന്നനിലയിൽ തുടരാൻ അനുവദിക്കാതിരിക്കുന്നത് പാറ്റകളെ ഒഴിവാക്കാൻ സഹായിക്കും. ഇതിനായി റബ്ബർ ഡ്രെയിൻ കവറുകളോ മെറ്റൽ ഡ്രെയിൻ സ്ക്രീനുകളോ ഉപയോഗിക്കാം. രാത്രിയിൽ പാത്രങ്ങൾ കഴുകി നീക്കിയ ശേഷം ഇവ ഉപയോഗിച്ച് ഡ്രെയിൻ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

* സിങ്കുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കാൻ പ്രത്യേകമായി തയ്യാറാക്കിയ കിച്ചൻ സിങ്ക് ക്ലീനറുകൾ വിപണിയിൽ ലഭ്യമാണ്. ഡ്രെയിൻ ഇവ ഉപയോഗിച്ച് പതിവായി വൃത്തിയാക്കിയാൽ ഭക്ഷണാവശിഷ്ടങ്ങൾ അവശേഷിക്കുന്നത് ഒഴിവാക്കാനും അതുവഴി പാറ്റകളെ അകറ്റിനിർത്താനും സാധിക്കും.

* രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പായി സിങ്കും പരിസരവും പൂർണമായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വൃത്തിയാക്കിയ ശേഷം നന്നായി തുടച്ച് ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

* വൃത്തിയാക്കിയ ശേഷം കറുവയിലയോ കർപ്പൂരമോ നാസ്തലിൻ ഗുളികകളോ, സിങ്കിന് സമീപം സൂക്ഷിച്ചാൽ ഇവയുടെ ഗന്ധമേറ്റ് പാറ്റകൾ അകന്നുനിൽക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe