കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

news image
May 15, 2025, 12:31 pm GMT+0000 payyolionline.in

കാസർഗോഡ്: പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന പെട്രോൾ പമ്പിൻ്റെ പിന്നിലുള്ള വാട്ടർ സർവീസ് സെന്ററിനോട് ചേർന്ന് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലായിരുന്നു മൃതദേഹം. സർവീസ് സെന്റർ പ്രവർത്തിച്ചിരുന്നില്ല. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe