കാസർഗോഡ് ഉപ്പളയിൽ ആംബുലൻസുൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. ആംബുലൻസിലെ രോഗിയുൾപ്പെടെ 7 പേർക്ക് പരുക്ക്. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ആംബുലൻസ് മറിഞ്ഞു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിന് പുറമെ രണ്ട് കാറുകളും ട്രാവലറും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
പത്തനംതിട്ടയിൽ തോട്ടില്‍ ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട അടൂര്‍ ഇളമണ്ണൂര്‍ സ്വദേശി ബിജോ ജെ വര്‍ഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീണടുത്തു നിന്നും മൂന്ന് കിലോ മീറ്റർ മാറിയാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടതാകാം എന്നാണ് സംശയം. ഫയര്‍ ആൻഡ് റെസ്ക്യൂ സർവീസസ് നടത്തിയ തിരച്ചലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.