മേപ്പയ്യൂർ: ‘കാവലാവാം കൈകോർക്കാം’ എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികളെ ഷർമിന കോമത്ത് ഉപഹാരം നൽകി അനുമോദിച്ചു. പി സുബൈദ അധ്യക്ഷയായി. കൊയിലാണ്ടി എസ്.ഐ റഖീബ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു.

ചെറുവണ്ണൂർ കക്കറ മുക്കിൽ വനിതാ ലീഗ് സംഘടിപ്പിച്ച അമ്മ സദസ്സ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്യുന്നു
വാർഡ് മെമ്പർ പി.മുംതാസ്, എം.വി മുനീർ, ഹുസ്സെൻ കമ്മന, എൻ.കെ ജമീല, ടി. സീനത്ത്, എൻ.കെ ഇബ്രാഹിം, പി.മൊയ്തു, ടി.പി അബ്ദുറഹിമാൻ, പി ജമീല എന്നിവർ സംസാരിച്ചു.