കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

news image
Jun 17, 2025, 4:33 am GMT+0000 payyolionline.in

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in വഴി അലോട്മെന്റ് ലഭ്യമാണ്.
2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും.

 

ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe