കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ 3 തോണികൾ അപകടത്തിൽപെട്ടു. തോണിയിലുണ്ടായിരുന്ന 9 പേരെയും പിന്നീട് രക്ഷപ്പെടുത്തി. ഒരു തോണി ഒഴുകിപ്പോയി. വൈഷ്ണവം, ശിവാർച്ചന, സി.സി. കൃഷ്ണ, ശിവനാമം എന്നീ തോണികളാണ് ശക്തമായ കാറ്റിലും തിരയിലും പെട്ട് മറിഞ്ഞത്. തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ സുനീറിൻ്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴസ്മെൻ്റ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്ന് തോണികളും അതിലെ 9 പേരെയും രക്ഷപ്പെടുത്തി.
കരയിലേക്ക് വരുമ്പോൾ മറ്റൊരു ശിവനാമം എന്ന തോണിയിൽ പോയ തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാൽ ഈ മൂന്ന് തോണികളും അതിലെ ആളുകളെയും മറ്റ് തോണികളുടെ സഹായത്താൽ കരയ്ക്ക് എത്തിക്കാൻ നടപടിയെടുത്തതിനു ശേഷം ശിവനാമം എന്ന തോണിയിൽ പോയവരെ മറ്റൊരു തോണിക്കാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇതില്‍ ശിവനാമം തോണിയാണ് ഒഴുകിപോയത്.