സമയം രാത്രി 12 കഴിഞ്ഞു, ആലപ്പുഴ അരൂർ മുതൽ കുമ്പളം ടോൾ വരെ ആ മനുഷ്യനും സുഹൃത്തുക്കളും റോഡരികിലൂടെ തപ്പി നടന്നത് ഒരായുസ്സുകൊണ്ട് സമ്പാദിച്ച സ്വർണ്ണവും പണവുമാണ്. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകൻ ശ്യാമിന് തൻ്റെ പണവും സ്വർണ്ണവും നഷ്ടപ്പെട്ടത്. കയ്യിലിരുന്ന ബാഗ് കാറിന് മുകളിൽ വെച്ച് സുഹൃത്തുമായി വർത്തമാനം പറഞ്ഞിരുന്ന ശ്യാം, കാറിന് മുകളിൽ നിന്ന് ബാഗ് എടുക്കാൻ മറക്കുകയായിരുന്നു. സ്വർണ്ണവും നാൽപ്പതിനായിരം രൂപയും ഐഡികാർഡുകളടക്കമുള്ള രേഖകളും ബാഗിലുണ്ടായിരുന്നു. കയ്യിലിക്കുന്ന സ്വര്‍ണം മാറ്റി പുതിയത് വാങ്ങാനായിട്ടാണ് കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറിന് മുകളിൽ ബാഗിരിക്കുന്നതായി കാണാം. അരൂരിലെ പ്രധാന വഴി കഴിഞ്ഞതും ഈ ബാഗ് കാണാതായിരുന്നു. നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനായി ആശിച്ചു വാങ്ങിയ സ്വർണ്ണം നഷ്ടമായതിൻ്റെ വേദനയിലാണ് ശ്യാമും കുടുംബവും.