ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചതിനെ തുടർന്ന് വില കുറച്ച് നിർമാതാക്കൾ. 350 സിസി ബൈക്ക് റേഞ്ചിന്റെ വില 22000 രൂപയാണ് റോയൽ എൻഫീൽഡ് കുറച്ചത്. 350 സിസിയിൽ താഴെ എൻജിനുള്ള ഏഴു വാഹനങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്.
ആർ15ന്റെ വില 17581 രൂപ കുറഞ്ഞപ്പോൾ എംടി 15ന്റെ വില 14964 രൂപ കുറച്ചു. എഫ്സി–എസ് എഫ് ഐ ഹൈബ്രിഡിന്റെ വില 12031 രൂപയും എഫ്സി എക്സ് ഹൈബ്രിഡിന്റെ വില 12430 രൂപയും കുറഞ്ഞു. എയ്റോക്സ് 155 വേർഷൻ എസിന് 12753 രൂപയും റേ സിആറിന് 7759 രൂപയും ഫാസിനോയ്ക്ക് 8509 രൂപയും കുറഞ്ഞു.
ഹീറോയുടെ സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും വില കുറച്ചിട്ടുണ്ട്. ഡെസ്റ്റിനി 125 (7197 രൂപ), ഗ്ലാമർ എക്സ് (7813 രൂപ), എച്ച്എഫ് ഡിലക്സ് (5805 രൂപ), കരിസ്മ 210 (15743 രൂപ), പാഷൻ പ്ലസ് (6500 രൂപ), പ്ലഷർ പ്ലസ് (6417 രൂപ), സ്പെൻഡർ പ്ലസ് (6820 രൂപ), സൂപ്പർ സ്പെൻഡർ എക്സ്ടിഇസി (7254 രൂപ), സൂം 110 (6597 രൂപ), സൂം 125 (7291 രൂപ) സൂം 160 (11602 രൂപ), എക്സ്പൾസ് 210 (14516 രൂപ), എക്സ്ട്രീം 125ആർ (8010 രൂപ) എക്സ്ട്രീം 160ആർ 4വി (10985 രൂപ), എക്സ്ട്രീം 250ആർ (14055 രൂപ) എന്നിങ്ങനെയാണ് കുറവുകൾ.
ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും ബാജാജ് ഇളവുകൾ നൽകുന്നുണ്ട്. 350 സിസിയിൽ താഴയുള്ള ഇരുചക്രവാഹനങ്ങൾക്ക് 20000 രൂപ വരെയും മുച്ചക്രകോമേഷ്യൽ വാഹനങ്ങൾക്ക് 24000 രൂപ വരെയുമാണ് ഇളവുകൾ നൽകുന്നത്. കെടിഎമ്മിന്റെ 350 സിസി താഴെ എൻജിൻ കപ്പാസിറ്റിയുള്ള മോഡലുകൾക്കും കമ്പനി ഇളവുകൾ നൽകുന്നുണ്ട്.