കൊയിലാണ്ടി: കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ഇടിച്ചകാറിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ഓട്ടോ ഡ്രൈവർ കൊരയങ്ങാട് തെരു എള വീട്ടിൽ ബൈജു (46) ആണ് അപകടത്തിൽ ദാരുണമായി മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മനയിടത്ത് പറമ്പിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കാറിടിച്ച ശേഷം ഓട്ടോ തല കീഴായ്മറിയുകയും, ബൈജു ഓട്ടോയിൽ നിന്നും തെറിച്ച് വീണ് തലച്ചോർ പുറത്താവുകയും ചെയ്തിരുന്നു.
എന്നാൽ ഇടിച്ചകാർ നിർത്താതെ പോവുകയും ചെയ്തു. അപകടത്തിൻ്റെ വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി സി.ഐ.പി.എം. ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് ശേഖരിച്ചിട്ടുണ്ട്..ഇതിൽ ഒരു ചുവന്ന കാർ കടന്നു പോകുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഈ കാറിനെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചതായാണ് വിവരം.