‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാനില്ലെന്ന്’ – മുരളി ഗോപി

news image
Apr 1, 2025, 5:38 am GMT+0000 payyolionline.in

കൊച്ചി: എമ്പുരാൻ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. കാര്യങ്ങൾ താൻ വ്യക്തമാക്കിയതാണെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുരളി ഗോപി പരസ്യപ്രതികരണത്തിന് തയ്യാറാവാത്തത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ചെറിയ പെരുന്നാൾ ആശംസകൾ നേർന്നതും ചർച്ചയായി. എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നും രൂക്ഷമായഎതിർപ്പും സൈബർ ആക്രമണവും ഉണ്ടായതിനെ തുടർന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻലാലും അണിയറപ്രവർത്തകരും അറിയിച്ചിരുന്നു.

ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച കുറിപ്പ് സംവിധായകൻ പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി കുറിപ്പ് പങ്കുവെച്ചിരുന്നില്ല. അതിനിടെയാണ് മുരളി ഗോപിയുടെ പ്രതികരണം. മാർച്ച് 27നാണ് എമ്പുരാൻ റിലീസായത്. വിവാദങ്ങൾക്കിടയിലും ബോക്‌സ് ഓഫിസിൽ വലിയ നേട്ടമാണ് എമ്പുരാൻ ഉണ്ടാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe