ടൂറിസം സ്പോട്ടുകൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളാകുന്നു ; കാപ്പാട് ബീച്ചിലും സൗകര്യമൊരുങ്ങുന്നു

news image
Aug 21, 2025, 5:57 am GMT+0000 payyolionline.in

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് ബ്ലുഫ്‌ളാഗ് തീരത്ത് ഈ വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് വിവാഹ നിശ്ചയ ചടങ്ങ് നടക്കും. ചരിത്രാന്വേഷകരുടെയും വിനോദ സഞ്ചാരികളുടെയും സ്വപ്‌ന ഭൂമിയായ കാപ്പാട് ഇതോടെ വേറൊരു തലത്തിലേക്ക് കൂടി ഉയരും. വിവാഹവും അനുബന്ധ ചടങ്ങുകളും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടി നടത്താന്‍ ഡി ടി പി സി അനുമതി നല്‍കിയിരിക്കുകയാണ്. കാപ്പാട് ബ്ലുഫ്‌ളാഗ് ബിച്ചിനെ കൂടാതെ കോഴിക്കോട് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്‌സ്, ബേപ്പൂര്‍, പയങ്കുറ്റി മല എന്നിവിടങ്ങളിലാണ് ഡസ്റ്റിനേഷന്‍ വെഡ്ഡിങ് അനുവദിക്കാന്‍ തിരുമാനിച്ച സ്ഥലങ്ങളെന്ന് ഡി ടിഓഡിറ്റോറിയങ്ങളിലും വീടുകലിലും നടത്തുന്ന വലിയ തരത്തിലുളള ആള്‍ക്കൂട്ട വിവാഹങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് ബിച്ചിലെ തുറന്നയിടം വിവാഹ വേദികളാക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ആഘോഷമാക്കുക. വടകര സാന്റ് ബാങ്കില്‍ വിവാഹം നടത്താന്‍ അനുമതി തേടി ആളുകള്‍ എത്തിയിട്ടുണ്ട്. മറ്റ് ടൂറിസം സ്‌പോട്ടുകളിലും പി സി മാനേജര്‍ എ.കെ. അശ്വിന്‍ പറഞ്ഞു. ഇക്കാര്യത്തിനായി അന്വേഷണം തുടങ്ങിയതായി ഡി ടി പി സി അധികൃതര്‍ പറഞ്ഞു. വിവിഹ ചടങ്ങിനോടനുബന്ധിച്ചുളള വിവാഹ സല്‍ക്കാരം കൈകാര്യം ചെയ്യുന്നവര്‍ തന്നെ ,ഇതോടനുബന്ധിച്ചുളള മാലിന്യ പ്രശ്‌നവും പരിഹരിക്കണം.ഒരു തരത്തിലുളള മാലിന്യ നിക്ഷേപവും ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ അനുവദിക്കില്ല. ഡസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിനോദ സഞ്ചാര വകുപ്പ് ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിവാഹ വെഡ്ഡിങ് നടത്താന്‍ അനുവദിക്കുന്നത്. ചെറിയ വാടക നല്‍കി മനോഹരമായ പശ്ചാത്തല സൗകര്യത്തില്‍ വിവാഹം നടത്താമെന്ന ഗുണവുമുണ്ട്. വിശാലമായ മണല്‍പ്പരപ്പും ശാന്തമായ തീരവുമായതിനാല്‍ കാപ്പാടിനെയാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. മനോഹരമായ ഭൂപ്രദേശങ്ങളും ബീച്ചുകളും വിവാഹ ചടങ്ങുകള്‍ നടത്തും വിധം ആകര്‍ഷകമാക്കാന്‍ ഭാവനാപൂര്‍മ്ണമായ നടപടികള്‍ വിനോദസഞ്ചാര വകുപ്പ് ചെയ്യുന്നുണ്ട്. കാപ്പാട് ബിച്ചിന് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വലിയ തോതിലുളള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബ്ലൂഫ്‌ളാഗ് ബീച്ചിനും തുവ്വപ്പാറയ്ക്കും ഇടയിലുളള മുക്കാടി ബീച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന് നാലുകോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ഇത്തരം ഡെസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രം ഒരുക്കിയിരുന്നു. ഡി ടി പി സിയുമായി ബന്ധപ്പെട്ടാല്‍ ബീച്ചില്‍ വിവാഹവേദി ഉറപ്പാക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe