കാപ്പാട്∙ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി. കാപ്പാട് ബീച്ചിൽ മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മൊയ്തീൻ കോയ, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ കെ.കെ.മുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ടി.നിഖിൽദാസ് എന്നിവർ പ്രസംഗിച്ചു.
ഡിടിപിസിയും മലബാർ ബോട്ടാണിക്കൽ ഗാർഡനും നടപ്പാക്കുന്ന വൈൽഡ് ഓർക്കിഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ ഡോ.കെ.മിഥുൻ, മന്ത്രിക്ക് ഓർക്കിഡ് കൈമാറി. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജ്യുക്കേഷനാണു ബീച്ചുകൾക്കു ബ്ലൂ ഫ്ലാഗ് പദവി നൽകുന്നത്.