കാഞ്ഞങ്ങാട്ട് ഷവർമ കഴിച്ച 15 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

news image
Sep 9, 2025, 1:56 pm GMT+0000 payyolionline.in

കാസർകോട് :കാഞ്ഞങ്ങാട്ട് ഷവർമ കഴിച്ച 15 കുട്ടികളെ  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപെട്ടത്.

ഷവർമക്ക് നാല് ദിവസം പഴക്കമുണ്ടെന്ന് പരാതിയുണ്ട്. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്വിമ, ഫാത്വിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നീ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. പോലീസും ആരോഗ്യ വകുപ്പും ഹോട്ടലിൽ എത്തി പരിശോധന നടത്തി.

പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe