കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി യു.ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ(35) ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയ്ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ ദിവസം ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യാവലി തയാറാക്കിയാണ് ഷിംജിതയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചത്. ഇക്കാര്യം കൂടി ഉൾപ്പെടുത്തി മെഡിക്കൽ കോളജ് പൊലീസ് ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജാമ്യം തേടി ഷിംജിത ജില്ലാ പ്രിൻസിപ്പൽ കോടതിയെ സമീപിച്ചത്. ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19 ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെയാണ് ഷിംജിത ഒളിവിൽ പോയത്. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21 ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
- Home
- Latest News
- കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി
Share the news :
Feb 8, 2026, 5:46 am GMT+0000
payyolionline.in
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച് പൊട്ടിച് ..
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവന ..
Related storeis
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കി.മീ: തീരദേശ ...
Feb 8, 2026, 5:31 am GMT+0000
More from this section
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
എൽ ഡി എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ ...
Feb 8, 2026, 4:55 am GMT+0000
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിട...
Feb 7, 2026, 1:47 pm GMT+0000
തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ 24 തൊഴിലാളികൾ ആശുപത്രിയിൽ...
Feb 7, 2026, 1:32 pm GMT+0000
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
