നാവിൽ വെള്ളമൂറുന്നൊരു മീൻകറിക്കൂട്ട്. കള്ളുഷാപ്പിൽ കിട്ടുന്ന മീന്‍കറിയെങ്കിൽ പറയുകയും വേണ്ട, കുടുംപുളിയും വെളുത്തുളളിയും ഇഞ്ചിയും രുചിക്കുന്ന ഈ മീൻകറി എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
മീൻ – അര കിലോ
ഇഞ്ചി – ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5 അല്ലി
കുടം പുളി – 2 വലിയ കഷണം
പച്ചമുളക് – 3 എണ്ണം
മുളക് പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉലുവ
കടുക്
ഉപ്പ്
വെളിച്ചെണ്ണ
ഉണക്ക മുളക് – 2
തയാറാക്കുന്ന വിധം
∙ ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായതിനു ശേഷം, കടുകും, ഒരു നുള്ളു ഉലുവയും, 2 ഉണക്ക മുളകും, കറിവേപ്പിലയും ഇടുക.
∙ അതിനു ശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക.
∙ ഇതിലേക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക.
∙ വെള്ളത്തിൽ കുതിർത്തു വെച്ച കുടംപുളി ചേർക്കുക, അതിനു ശേഷം തിളപ്പിച്ച വെള്ളവും ഉപ്പും ചേർത്ത ഒന്ന് ചൂടാക്കുക. ഈ കൂട്ടിലേക്ക് മീൻ ചേർത്തു വേവിക്കുക. വെള്ളം വറ്റി നല്ല കുറുകി വരണം. അതിനു ശേഷം തീ ഓഫ് ചയ്തു ചൂടാറിയതിനു ശേഷം ഉപയോഗിക്കുക.