കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.
കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.