അതിർത്തിയിൽ കര – വ്യോമസേനകളുടെ ആക്രമണത്തിന് പിന്നാലെ യുദ്ധമുഖത്തിറങ്ങി നാവികസേനയും. ഇന്ത്യയുടെ കനത്ത പ്രഹര ശേഷിയുള്ള വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കറാച്ചി തുറമുഖം ലക്ഷ്യമാക്കി മിസൈലുകൾ വർഷിച്ചു.
അതിനിടെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ് 17 വിമാനങ്ങൾ ഇന്ത്യ പ്രത്യാക്രമണത്തിൽ തകര്‍ത്തു. അമേരിക്കൻ നിർമിത ജെറ്റ് വിമാനമാണ് എഫ് 16. 2 പൈലറ്റുമാർ ഇന്ത്യയുടെ പിടിയിലായിട്ടുണ്ട്.