പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.
- Home
- Latest News
- കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
Share the news :

Oct 22, 2025, 6:29 am GMT+0000
payyolionline.in
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടിൽ കയറി 85ക ..
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
Related storeis
മന്ത്രി പറഞ്ഞത് പോലെ എയര്‍ഹോണ്‍ അഴിച്ചെടുത്തില്ല, പകരം പിഴ; ഇനി പിട...
Oct 22, 2025, 4:10 pm GMT+0000
തെറ്റായ ദിശയിൽ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ; കൊയിലാണ്ടിയി...
Oct 22, 2025, 1:59 pm GMT+0000
മൺസൂൺ സമയക്രമം അവസാനിച്ചു: ട്രെയിനുകൾ നാളെ മുതൽ പഴയ സമയത്തിൽ, വിശദമ...
Oct 22, 2025, 12:39 pm GMT+0000
വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ...
Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി:...
Oct 22, 2025, 11:09 am GMT+0000
വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക...
Oct 22, 2025, 11:02 am GMT+0000
More from this section
ലോറിക്ക് സൈഡ് കൊടുത്ത് വന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത് നിർത്തി...
Oct 22, 2025, 10:10 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Oct 22, 2025, 9:59 am GMT+0000
അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി &...
Oct 22, 2025, 8:26 am GMT+0000
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ...
Oct 22, 2025, 8:20 am GMT+0000
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്...
Oct 22, 2025, 8:09 am GMT+0000
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്ററിൽ...
Oct 22, 2025, 7:49 am GMT+0000
ഗുരുവായൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊള്ളപ്പലിശക്കാരുട...
Oct 22, 2025, 7:19 am GMT+0000
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Oct 22, 2025, 7:14 am GMT+0000
കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവി...
Oct 22, 2025, 6:45 am GMT+0000
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാ...
Oct 22, 2025, 6:35 am GMT+0000
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്...
Oct 22, 2025, 6:29 am GMT+0000
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടി...
Oct 22, 2025, 5:18 am GMT+0000
ചേമഞ്ചേരി ആറ്റപ്പുറത്ത് നാണിഅമ്മ അന്തരിച്ചു
Oct 22, 2025, 4:57 am GMT+0000
പറമ്പിലേക്ക് പാമ്പ് കയറിയെന്ന് പറഞ്ഞ് വീട്ടിലേക്കെത്തി, വിവരമറിഞ്ഞ്...
Oct 22, 2025, 4:52 am GMT+0000
‘ആരോഗ്യ ശുചിത്വ പരിശോധന’: പയ്യോളിയിൽ നിരവധി സ്ഥാപനങ്ങൾക...
Oct 21, 2025, 3:44 pm GMT+0000