കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മൂടാടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി സമാഹരിച്ച തുക കൈമാറി

news image
Jul 18, 2025, 3:31 pm GMT+0000 payyolionline.in

മൂടാടി:  മൂടാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന പി. ടി.കെ ശരത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മൂടാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ  കാരുണ്യ യാത്ര നടത്തി സമാഹരിച്ച തുക കൈമാറി. കാരുണ്യ യാത്രയിൽ നിന്നും സമാഹരിച്ച 52,326 രൂപ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ യു വി ടി സുനിൽകുമാറിൽ നിന്നും മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ശരത് ചികിത്സ സഹായ കമ്മിറ്റി ചെയർപേഴ്സനുമായ ഷീജ പട്ടേരിയെ ഏൽപ്പിച്ചു. ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ വി. ടി വിജീഷ് , ഓട്ടോ കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി അർജുൻ, വി. വിനു, മുജീബ്, പി. കെ ഷാജി, വിനോദൻ കരുണ, സി ബിനീഷ്, അപ്പു, ഷാഫി എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe