ചെന്നൈ: കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ് ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
- Home
- Latest News
- കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
Share the news :
Sep 28, 2025, 9:19 am GMT+0000
payyolionline.in
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത് ഇടുങ്ങിയ ..
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു.
Related storeis
കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ ...
Nov 14, 2025, 3:04 pm GMT+0000
ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
Nov 14, 2025, 2:35 pm GMT+0000
ഇടിവെട്ടി മഴ പെയ്യും; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്ക...
Nov 14, 2025, 1:31 pm GMT+0000
ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്
Nov 14, 2025, 12:58 pm GMT+0000
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പ...
Nov 14, 2025, 11:05 am GMT+0000
മഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക...
Nov 14, 2025, 11:03 am GMT+0000
More from this section
ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ...
Nov 14, 2025, 9:07 am GMT+0000
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, തക...
Nov 14, 2025, 8:23 am GMT+0000
നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിന് പിന്നിൽ ...
Nov 14, 2025, 7:34 am GMT+0000
ക്രിസ്മസ് പരീക്ഷ ഡിസംബർ 15ന് തുടങ്ങും
Nov 14, 2025, 6:59 am GMT+0000
തലസ്ഥാനം വിട്ട് ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമ...
Nov 14, 2025, 6:43 am GMT+0000
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്...
Nov 14, 2025, 6:41 am GMT+0000
ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ...
Nov 14, 2025, 6:31 am GMT+0000
“ജാഗ്രത! എ.ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ഉയർന്നിരിക്കുന്നു: നിങ്ങൾ ...
Nov 14, 2025, 5:36 am GMT+0000
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം
Nov 14, 2025, 5:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍
Nov 14, 2025, 5:29 am GMT+0000
സ്വർണവിലയിൽ ഇടിവ്
Nov 14, 2025, 5:19 am GMT+0000
തകർന്നടിഞ്ഞ് കോൺഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, ബിജെപി ആസ്ഥാനത...
Nov 14, 2025, 4:08 am GMT+0000
അറ്റകുറ്റപ്പണി: ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ച...
Nov 14, 2025, 4:03 am GMT+0000
ചാവേർ ആക്രമണം നടത്തിയ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു
Nov 14, 2025, 3:37 am GMT+0000
ബിഹാർ ആർക്കൊപ്പം? എൻഡിഎയ്ക്ക് മുൻതൂക്കം
Nov 14, 2025, 3:26 am GMT+0000
