കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. കടത്തുകാരനിൽനിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരൻ ടാക്സിയിൽ രക്ഷപ്പെട്ടു. പിന്നീട്, പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ട്രോളി ബാഗ് കാറിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി വിവിധയിടങ്ങളിൽ പരിശോധന നടക്കുകയാണ്.
- Home
- Latest News
- കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
Share the news :

May 13, 2025, 5:41 am GMT+0000
payyolionline.in
Related storeis
തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ച...
May 13, 2025, 11:04 am GMT+0000
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം
May 13, 2025, 10:36 am GMT+0000
അസഹനീയ ചൂടിൽ എ.സി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; കഴിഞ്ഞ വർഷം വിറ്റത് 1...
May 13, 2025, 9:21 am GMT+0000
കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസ്: മുഖ്യ പ്രത...
May 13, 2025, 9:19 am GMT+0000
നന്തന്‍കോട് കൂട്ടക്കൊലപാതകം; കേഡല്‍ ജിന്സണ് രാജക്ക് ജീവപര്യന്തം
May 13, 2025, 8:39 am GMT+0000
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്ഥിന...
May 13, 2025, 7:47 am GMT+0000
More from this section
‘സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും’ ; ഡ്രൈവിങ...
May 13, 2025, 6:02 am GMT+0000
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ...
May 13, 2025, 5:52 am GMT+0000
സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി
May 13, 2025, 5:50 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...
May 13, 2025, 5:41 am GMT+0000
സ്വർണവിലയിൽ നേരിയ വർധനവ്
May 13, 2025, 5:21 am GMT+0000
പ്ലസ് വൺ പ്രവേശനം : അപേക്ഷ നാളെ മുതൽ
May 13, 2025, 5:00 am GMT+0000
‘ആത്മാവിനെ വേർപെടുത്തും, ഇഷ്ടമുള്ളിടത്തേക്കു പറക്കാം’, കേഡലിന്റെ തന...
May 13, 2025, 4:51 am GMT+0000
മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ സാധ്യത
May 13, 2025, 4:32 am GMT+0000
ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടു, ...
May 13, 2025, 4:08 am GMT+0000
പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം വീണ്ടും ക്രമീകരിച്ചു
May 13, 2025, 4:06 am GMT+0000
‘വെടിനിർത്തൽ തുടരും, സ്ഥിതി ശാന്തം’; ഡ്രോണുകൾ കണ്ടതിന് ...
May 13, 2025, 4:04 am GMT+0000
ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 10 ഉപഗ...
May 13, 2025, 3:59 am GMT+0000
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക...
May 13, 2025, 3:34 am GMT+0000
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളി...
May 13, 2025, 2:59 am GMT+0000
കൊച്ചിയിൽ മറ്റൊരു മറൈന്‍ഡ്രൈവ് വരുന്നു; 2.5 ഏക്കർ സ്ഥലത്ത് നടപ്പാതക...
May 12, 2025, 4:07 pm GMT+0000