കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു; 8 പേർക്ക് പരിക്കേറ്റു; ദാരുണസംഭവം തമിഴ്നാട്ടിലെ വിരുദുന​ഗറിൽ

news image
May 1, 2024, 6:30 am GMT+0000 payyolionline.in
ചെന്നൈ: തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe