കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ പൂക്കാട് മുതല്‍ വെങ്ങളം വരെ സര്‍വ്വീസ് റോഡിന്റെ കിഴക്ക് ഭാഗത്ത് നാളെ നടത്താനിരുന്ന പ്രവൃത്തി മാറ്റിവെച്ചു.
പ്രവൃത്തി കാരണം ഞായറാഴ്ച രാവിലെ ആറ് മണിമുതല്‍ രാത്രി 12മണിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. പ്രവൃത്തി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് സാധാരണപോലെ കടന്നുപോകാം.
ഇന്ന് പുലര്‍ച്ചെ മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.