കനത്ത മഴ: പെരുവട്ടൂരിൽ 70 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

news image
Oct 1, 2023, 3:27 pm GMT+0000 payyolionline.in
കൊയിലാണ്ടി : കനത്ത മഴയെ തുടർന്ന് 75 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു. ആർക്കും ആളപായമില്ല. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്.
രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.
വീട്ടുടമസ്ഥൻ രാജനും ഭാര്യ സുഭദ്ര, മക്കളായ അർജുൻ രാജ് , ഇന്ദുലേഖ എന്നിവരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

കനത്ത മഴയിൽ പേരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി വീട് ഇന്ന് പുലർച്ചെ ഒരു ഭാഗം തകർന്നപ്പോൾ.

സഹോദരൻ ദിനേശൻ ഭാര്യ റീജയുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. മുകൾ നിലയിലായിരുന്നു ഇവരുടെ കിടപ്പ് മുറി . ചടങ്ങ് കഴിഞ്ഞ് വൈകി എത്തിയതിനാൽ അത്ഭുതകരമായി ഇവർ രക്ഷപെട്ടു. രാജനും കുടുംബവും താഴത്തെ മുറിയിലായിരുന്നു. വിവരം അറിഞ്ഞ് മുൻസിപ്പൽ കൗൺസിലർ ജിഷ പുതിയടത്ത് രാവിലെ വീട്ടിലെത്തി. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe