കൊയിലാണ്ടി: കനത്ത മഴ പിഷാരികാവിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച സംഗീത പരിപാടി നിർത്തിവെച്ചു. സംഗീത പരിപാടി ആരംഭിച്ച് മൂന്നു ഗാനങ്ങൾ കഴിഞ്ഞതോടെ മഴ തുള്ളികൾ വീഴാൻ തുടങ്ങി.
പിന്നീട് മഴ ശക്തമാവുകയായിരുന്നു. വിദ്യാധരൻ മാസ്റ്ററുടെ സംഗീത പരിപാടിയ്ക്ക് വൻ ജനാവലിയാണെത്തിയിരുന്നത്. ക്ഷേത്രനടയിലും, മുറ്റത്തും വെള്ളം കെട്ടി ആസ്വാദകർ ഏറിയ പങ്കും മഴയിൽ നനഞ്ഞു. പലരും പന്തലിന്റെ ചുവട്ടിൽ അഭയം തേടി.