കനത്ത മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും

news image
May 20, 2025, 1:42 pm GMT+0000 payyolionline.in

കണ്ണൂർ: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന കേ​ന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടർന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe