രാജ്കോട്ട്: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിനു പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും അപകടം. വിമാനത്താവളത്തിന്റെ മുന്നിൽ നിർമിച്ചിരുന്ന മേൽക്കൂര കനത്ത മഴയെത്തുടർന്ന് തകർന്നു വീണു. യാത്രക്കാരെ വാഹനങ്ങളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന പിക്ക്–അപ് ഏരിയയാണ് തകർന്നത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സമാനസംഭവമാണിത്. മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നിരുന്നു. അതേസമയം, ഗുജറാത്തിന്റെ പലമേഖലകളിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.