മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കനത്തമഴയെ തുടർന്നാണ് വിമാനം ഇന്ന് അപകടത്തിൽ പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.