കണ്ണൂർ റൂട്ടിൽ രാത്രി ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ ബഹളം

news image
Feb 5, 2026, 3:59 am GMT+0000 payyolionline.in

കോഴിക്കോട്: രാത്രിയിൽ കണ്ണൂർ ഭാഗത്തേക്ക് ബസില്ലാത്തതിനെ തുടർന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ ബഹളം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കണ്ണൂർ ഭാഗത്തേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിൻ കോഴിക്കോട് വരെ യാത്ര അവസാനിപ്പിച്ചതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കായിരുന്നു. തെക്കൻ ജില്ലകൾ അടക്കം മറ്റു റൂട്ടുകളിലേക്ക് യഥേഷ്ടം ബസ് സർവീസ് ഉള്ളപ്പോൾ കണ്ണൂർ ഭാഗത്തേക്ക് മാത്രം ബസ് ഇല്ലാത്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്.പൊലീസ് ഇടപെട്ട് യാത്രക്കാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe