കണ്ണൂര്‍: മദ്യപിച്ച് കാറോടിച്ച വ്യക്തി റോഡാണെന്ന് കരുതി 15 മീറ്ററോളം യാത്രചെയ്തത് റെയില്‍വേ ട്രാക്കിലൂടെ. 15 മീറ്റര്‍ യാത്ര ചെയ്ത ശേഷം വണ്ടി ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ആളുകള്‍ കൂടിയതോടെ വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുകയും എന്നാല്‍ വണ്ടി അനങ്ങാതെ ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നു.
49 കാരനായ അഞ്ചരക്കണ്ടി സ്വദേശി ജയകൃഷ്ണനാണ് മദ്യത്തിന്റെ ലഹരിയില്‍ വലിയ അപകടമുണ്ടാകേണ്ടിയിരുന്ന സംഭവത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.ജൂലൈ 19 ന് രാത്രി 11. 30 നാണ് സംഭവം.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ കസ്റ്റഡിയിലെടുത്ത് ജയപ്രകാശനെ ജാമ്യത്തില്‍ വിട്ടു. റെയില്‍ വേ ഗേറ്റ് കീപ്പറും യാത്രക്കാരും ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റുകയായിരുന്നു. താഴെ ചൊവ്വെ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവമുണ്ടായത്.