‘കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്പിന് തീവ്രവാദബന്ധം’ സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ സുരേന്ദ്രന്‍

news image
Jun 1, 2023, 8:17 am GMT+0000 payyolionline.in

കോഴിക്കോട്: കണ്ണൂരിലെ ട്രെയിന്‍ തീവയ്പിന്‍റെ പശ്ചാത്തലത്തില്‍ സംസഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്.തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്.കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്.കേരളാ പൊലിസ് എന്തു ചെയ്യുകയായിരുന്നു.തീവ്രവാദികളോട് മൃദു സമീപനമാണ്.ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്.മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്.തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു.വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe