കണ്ണൂരിന് അഭിനന്ദനം, വ്യക്തിപരമായ എതിര്‍പ്പില്ല, അന്ന് പ്രകടിപ്പിച്ചത് സഹതാപം: ഗവര്‍ണര്‍

news image
Jan 8, 2024, 1:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കലോത്സവത്തിൽ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ മറ്റ് ജില്ലകൾ മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം, ബാക്കിയുള്ള ജില്ലകളും വളര്‍ന്ന് വരണമെന്നും പറഞ്ഞു. കണ്ണൂര്‍ ജില്ലയോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ല. പഴയ ചില സാഹചര്യങ്ങളിലുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന നിമിഷം കോഴിക്കോട് ജില്ലയെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് 23 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ജില്ല സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയത്.

അതേസമയം നാളെ ഇടുക്കിയിലേക്ക് പോകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഭൂപതിവ് ഭേദഗതി ബില്ല് സംബന്ധിച്ച് ഒട്ടേറെ നിവേദനം കിട്ടിയിരുന്നുവെന്നും അതിൽ സംസ്ഥാന സര്‍ക്കാരിനോട് മറുപടി തേടിയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മൂന്ന് വട്ടം ഓര്‍മ്മിപ്പിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ബില്ലിൽ താൻ ഒപ്പിടാത്തത് ആരുടെ കുഴപ്പം കൊണ്ടാണെന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം നിവേദനം നൽകിയവരോട് മറുപടി പറയാൻ താൻ ബാധ്യസ്ഥനാണെന്നും അത് സർക്കാർ മനസിലാക്കണമെന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe