വടകര: വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണൂക്കര സ്വദേശി രവീന്ദ്രൻനാണ് പിടിയിലായത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർ പി എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ കോഴിക്കോട് ആർ പി എഫ് സർ ക്കിൾ ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, സബ് ഇൻസ്പെക്ടർ ടി എം ധന്യ, എ എസ് ഐ മാരായ പി. പി. ബിനീഷ്, എ. നന്ദഗോപാൽ, ഹെഡ് കോൺസ്റ്റബിൾ മാരായ ടി വിജേഷ്, എം ബൈജു, ഒ കെ അജീഷ്, ഇ ഷമീർ, അബ്ദുൽ സത്താർ, എം കെ പ്രകാശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.