പയ്യോളി : കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു. ചേന്നാസ് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കീഴൂർ കാളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കർമ്മികത്തത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു. പ്രതിഷ്ഠാ ദിന മഹോത്സവത്തോടാനുബന്ധിച്ചു പ്രസാദ സദ്യ, തിരുവാതിര, നാടകം, നൃത്ത നൃർത്ത്യങ്ങൾ എന്നിവ നടന്നു.
നാളെ നടത്തുറക്കൽ, ഗണപതി ഹോമം, പ്രസാദ സദ്യ, വി കെ സുരേഷ് ബാബു കൂത്തുപറബിന്റെ പ്രഭാഷണം, കടമേരി ഉണ്ണി മാരുടെയും സംഘത്തിന്റെയും തായമ്പക തുടർന്ന് കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.