കണയംകോട് മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

news image
Oct 1, 2023, 3:10 pm GMT+0000 payyolionline.in
കൊയിലാണ്ടി: കണയംകോട് പാലത്തിനു വടക്കു വശം റോഡിലേക്ക്  മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.   തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി  ഗതാഗതം പുനഃസ്ഥാപിച്ചു.
ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്തത്തിൽ എഫ്.ആർ.ഒ.  മാരായ ബിനീഷ് വി കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ എം, വിഷ്ണു, സജിത്ത് പി കെ, ഹോം ഗാർഡ് രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe