കടൽപ്പാലത്തെ മലിനമാക്കൽ : തലശ്ശേരിയിൽ 10,000 രൂപ പിഴ

news image
Oct 8, 2024, 4:37 am GMT+0000 payyolionline.in

 

ത​ല​ശ്ശേ​രി: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ. മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​തി​ന് റൊ​ട്ടാ ബീ​ച്ച് ക്ല​ബ്‌ (ചാ​യ സ്പോ​ട്ട്) സ്ഥാ​പ​ന​ത്തി​നാ​ണ് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 10,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. കെ.​എം ആ​ക്ട് 340 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ 9446700800 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് തെ​ളി​വു​സ​ഹി​തം പ​രാ​തി ന​ൽ​കാം. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് ഈ​ടാ​ക്കി​യ പി​ഴ​യു​ടെ 25 ശ​ത​മാ​നം വ​രെ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജൈ​വ​മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽത​ന്നെ സം​സ്ക​രി​ക്കേ​ണ്ട​തും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൈ​മാ​റേ​ണ്ട​തു​മാ​ണ്. ന​ഗ​രം മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ഭ്യ​ർ​ഥി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe