കടലൂർ മദ്രസയിൽ കുടിവെള്ള പദ്ധതി സമർപ്പിച്ചു

news image
Apr 13, 2026, 3:57 pm GMT+0000 payyolionline.in

നന്തി ബസാർ: സാന്ത്വനം കടലൂർ കുവൈത്ത് കമ്മിറ്റിയുടെ ഏഴാമത് കുടിവെള്ള പദ്ധതി കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ സമർപ്പിച്ചു. സാന്ത്വനം കോ-ഓർഡിനേറ്റർ ഹനീഫ സ്റ്റാർ വിദ്യാർത്ഥികൾക്കായി പദ്ധതി സമർപ്പിച്ചു.

മദ്രസ സദർ മുഅല്ലിം ശരീഫ് ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എൻ.ഐ.എം പ്രസിഡന്റ് ബഷീർ ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു. സാന്ത്വനം ചെയർമാൻ മജീദ് റവാബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.കെ. അബൂബക്കർ, റഷീദ് മണ്ടോളി, ടി.കെ. നാസർ, വർദ് അബ്ദുറഹിമാൻ, അഹമ്മദ് കടലൂർ, അൻസീർ കരീലാടത്ത് എന്നിവർ സംസാരിച്ചു.

സലാം നന്തി സ്വാഗതവും മദ്രസ സെക്രട്ടറി ഫിറോസ് പി.കെ നന്ദിയും പറഞ്ഞു. മജീദ് നടുക്കണ്ടി, ഹമീദ് കുറൂളി, ഷഫീക് പാലോളി, കബീർ ടി.കെ, അഷ്‌റഫ്‌ കേയക്കണ്ടി, കമ്മടത്തിൽ ഉമ്മർഹാജി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe