ചെറുവണ്ണൂർ: കക്കറമുക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെൻ്റർ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി .
മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച് ഇബ്രാഹിംകുട്ടി പാലിയേറ്റീവ് സെന്ററിന് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
എൻ കെ ഇബ്രാഹിം അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ആക്ടിംങ്ങ് പ്രസിഡൻ്റ് ഒ. മമ്മു മുഖ്യപ്രഭാഷണം നടത്തി.
ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു,പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.വി മുനീർ, വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത്, എൻ.എം കുഞ്ഞബ്ദുല്ല,എ കെ ഉമ്മർ, മുജീബ് കോമത്ത്, ബാലകൃഷ്ണൻ എ, പി മുംതാസ് , ശ്രീശ ഗണേഷ്, ഷോബിഷ്, കാസിം, എം.കെ മൊയ്തു, ഖലീൽ വാഫി, എം വി കുഞ്ഞമ്മദ്, സി.എം അബൂബക്കർ, കുഞ്ഞമ്മദ് ചെറു വോട്ട് ,പി.മൊയ്തു, കെ.മൊയ്തു എന്നിവർ സംസാരിച്ചു.
കക്കറമുക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ സെൻ്ററിനുള്ള ഉപകരണങ്ങൾ സി.എച്ച് ഇബ്രാഹിംകുട്ടി പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറുന്നു