വടകര: കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താൽക്കാ ലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്) , വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എൻ.എച്ച് , നോൺ വൊക്കേഷണൽ ടീച്ചേർസ് ഇൻ ഇംഗ്ലീഷ് (സീനിയർ ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ), തസ്തികകളിലേക്ക്ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 31 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്.എസ്.ഇ സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9446322825, 6238186128