വെട്ടത്തൂർ: ഓപ്പൺ വോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീ കുഴഞ്ഞു വീണു. വെട്ടത്തൂർ പഞ്ചായത്ത് നാലാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ ഓപ്പൺ വോട്ടിനെ ചൊല്ലി ഇരുമുന്നണികളുടെയും പ്രവർത്തകർ തർക്കത്തിലേർപ്പെട്ടത്. ഇതിനെ തുടർന്ന് അൽപസമയം പോളിംഗ് നിർത്തിവെച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വീണ്ടുമെത്തി ഓപ്പൺ വോട്ട് തന്നെ ചെയ്തു.
