ഓപ്പറേഷൻ സൗന്ദര്യ: വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയതായി മന്ത്രി കെ. മുരളീധരൻ

news image
Aug 13, 2026, 3:48 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിൽ ആകെ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

​കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതും ആവശ്യമായ നിർമ്മാണ ലൈസൻസുകൾ ഇല്ലാതെ വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe