കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷിബയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഷീബ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്നാരോപിച്ചാണ് പ്രതിഷേധം.
‘ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്, വിചാരവികാരമുള്ളവരാണ്’ എന്നാണ് ഷീബ ഫേസ്ബുക്കില്‍ കുറിച്ചത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കക്കോടി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കക്കോടി.