ഓപ്പറേഷൻ പാം ട്രീ, 7 ജില്ലകളിലെ 100ലധികം ഇടങ്ങളിൽ പുലർച്ചെ മുതൽ പരിശോധന, നടപടി ജിഎസ്ടി വെട്ടിപ്പിൽ

news image
May 23, 2024, 8:14 am GMT+0000 payyolionline.in

തിരുവനന്തപുരം : ഷെൽ കമ്പനികളുടെ മറവിലെ ജിഎസ്ടി വെട്ടിപ്പ് പിടികൂടാൻ ജിഎസ്ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന. ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ പാം ട്രീ എന്ന പേരിലാണ് റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെ ഏഴ് ജില്ലകളിലെ 100ലധികം ഇടങ്ങളിൽ പുലർച്ചെ മുതൽ പരിശോധന നടക്കുന്നുണ്ട്. അർഹതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റ് കിട്ടാനായി ഷെൽ കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകൾ നിർമിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തൽ. 1000 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. 300ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe