കൊയിലാണ്ടി: അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കൊയിലാണ്ടി എസ് എച്ച് ഓ ശ്രീലാൽ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.
വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രേമാനന്ദൻ സ്വാഗതവും യു കെ രാഘവൻ നായർ, മുരളീധരൻ ഗോപാൽ , സതീശൻ ഒ എം , കെ എസ് നായർ, എം പി കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ, ശശി ആയില്യം എന്നിവരും മഹിളാ വിംഗിനു വേണ്ടി നിഷ മന്ദിക്കണ്ടി, എന്നിവരും ആശംസകൾ അർപ്പിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി.