ന്യൂഡൽഹി: ഇസ്രായേലിലെ സംഘർഷ മേഖലയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ‘ഓപറേഷൻ അജയ്’ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.
ആദ്യവിമാനം വ്യാഴാഴ്ച പുറപ്പെടും. ഇതിൽ വരേണ്ട യാത്രക്കാർക്ക് ഇസ്രായേലിലെ ഇന്ത്യൻ എംബസി ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയുമായി ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പ്രവാസി ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ 24 മണിക്കൂർ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്.
ഹെൽപ് ലൈൻ നമ്പർ:
+972-35226748
+972-543278392
ഇമെയ്ൽ: [email protected]